കാട്ടാന റോഡിന് കുറുകെ മറിച്ചിട്ട മരം എസ്.പി.സി മാറ്റി
മാനന്തവാടി പുല്‍പ്പള്ളി റോഡിലേക്ക് ഇന്നലെ രാത്രി കാട്ടാന മറിച്ചിട്ട തേക്കുമരം പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ എടുത്തു മാറ്റി. ഇന്ന് രാവിലെ പുല്‍പ്പള്ളി ജയശ്രീ സ്‌കൂളില്‍ നടന്ന സീനിയര്‍ കേഡറ്റുകളുടെ ഫിസിക്കല്‍ ടെസ്റ്റിന് വേണ്ടി യാത്ര ചെയ്യുമ്പോള്‍ ആണ് റോഡിനു കുറുകെ മരം കിടക്കുന്ന കാര്യം മാറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. യാത്ര തുടരാനാകാതെ വഴി തിരിഞ്ഞു പോകുന്ന നിരവധി വാഹനങ്ങളും ഉണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് എസ്. പി. സി കേഡറ്റുകള്‍ നിഷ്പ്രയാസം മരം എടുത്തു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കിയത്.