നബിദിന റാലി
മാനന്തവാടി: മനുഷ്യന് മനുഷ്യനെ തിരിച്ചറിയാന്‍ പറ്റാത്ത കാല ഘട്ടത്തില്‍ നബി തിരുമേനിയുടെ വചനങ്ങള്‍ക്ക് ഏറെ പ്രാധാന്യവും പ്രസക്തിയുമാണുള്ളതെന്ന് എസ്.വൈ.എസ്.സംസ്ഥാനസിക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ലോകത്ത് നിന്നും കാരുണ്യവും മനുഷ്യത്വവും ഇല്ലാതായികൊണ്ടിരിക്കയാണ്, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം വിളിച്ചോതുന്നതിന് വേണ്ടിയാണ് നബിദിന റാലികള്‍ നടത്തപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.കരുണയുടെ തിരുനബിയെന്ന പ്രമേയത്തില്‍ മാനന്തവാടി റൈഞ്ചിന്റെയും റൈഞ്ച് മാനേജ്മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച സംംയുക്ത നബിദിനാഘോഷ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.ഉമര്‍ ഫൈസി ഇര്‍ഫാനി അദ്ധ്യക്ഷനായിരുന്നു.സി.ഉമര്‍ദാരിമി ഉല്‍ഘാടനം ചെയ്തു.
അജ്റന്‍ ഫൈസി, സി. കുഞ്ഞബ്ദുള്ള പി.വി.എസ്.മൂസ്സ,ഇബ്രാഹിം ദാരിമി,എന്നിവര്‍ സംബന്ധിച്ചു. .എരുമത്തെരുവില്‍ നിന്നാരംഭിച്ച നബിദിന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു . ദഫ് മുട്ട് റാലിക്ക് കൊഴുപ്പേകി.