ബത്തേരിയിലെ മാംസ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മാട്ടിറച്ചി പിടികൂടി .അസംപ്ഷന്‍ ജംഗ്ഷനിലെ മാര്‍ക്കറ്റിലെ ബീനാച്ചി സ്വദേശി ഷിഹാബിന്റെ ഇറച്ചി സ്റ്റാളില്‍ നിന്നുമാണ് ഒന്നര ക്വിന്റലോളം മാട്ടിറച്ചി പിടികൂടിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നഗരസഭ.
ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്നും മലവയല്‍ സ്വദേശി വര്‍ഗീസ് ഒരു കിലോ ഇറച്ചി വാങ്ങിയിരുന്നു. ഇത് വിട്ടിലെത്തി കഴുകിയപ്പോള്‍ അഴുകിയതായി അനുഭവപ്പെട്ടു. തുടര്‍ന്ന് നഗരസഭ ചെയര്‍മാന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വകുപ്പ് ബത്തേരിയിലെ മാംസ മാര്‍ക്കറ്റില്‍ പരിശോധന നടത്തുകയും ഇറച്ചി സ്റ്റാളില്‍ നിന്നും ഒന്നര കിന്റലോളം പഴകിയ മാംസം കണ്ടെടുക്കുകയുമായിരുന്നു. പിടികൂടിയ മാസം നഗരസഭ ആരോഗ്യ വകുപ്പ് നശിപ്പിച്ചു.
സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്റ്റാള്‍ നാളെ പൂട്ടുമെന്നും നഗരസഭാധ്യക്ഷന്‍ റ്റി. എല്‍ സാബു പറഞ്ഞു. കഴിഞ്ഞ ദിവസം സമാന സംഭവം മാനന്തവാടിയിലും ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post