കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ജില്ലയിലും തുടരുന്നു

0

സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ജില്ലയിലും പുരോഗമിക്കുന്നു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍(ടിഡിഎഫ്-ഐഎന്‍ടിയുസി) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ബത്തേരി ഡിപ്പോയില്‍ പണിമുടക്ക് പൂര്‍ണ്ണം.കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് 25-ഓളം സര്‍വീസുകളും മാനന്തവാടി ഡിപ്പോയില്‍ നിന്ന് 13 സര്‍വീസുകളും നടത്തുന്നു.ഗ്രാമീണ സര്‍വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങി.പണിമുടക്കില്‍ നിന്ന് സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകള്‍ വിട്ടുനില്‍ക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!