ഒരുക്കം 2019
മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവം ആര്‍ട്‌സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഒരുക്കം 2019 എന്ന പേരില്‍ സംഘാടക സമിതി രൂപീകരിച്ചു.നവംബര്‍ 14, 15, 16, 17 തിയ്യതികളില്‍ വിവിധ കലാ മത്സരങ്ങള്‍ നടക്കും. സംഘാടക സമിതി യോഗം മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടിബിജു അധ്യക്ഷനായിരുന്നു.ശോഭ രാജന്‍, വി ഹുസൈന്‍, ലില്ലി കുര്യന്‍, സീമന്തിനി സുരേഷ്, ശാരദ സജീവന്‍,എന്നിവര്‍ സംസാരിച്ചു