ഒക്ടോബര്‍ 30 ന് പ്രതിഷേധ സംഗമം

0

ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം മത്സ്യ- മാംസ വിതരണ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ മത്സ്യ-മാംസ മാര്‍ക്കറ്റ് മാസങ്ങളായി പൂട്ടിക്കിടക്കുന്നതുമൂലം ജനങ്ങളും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരും ദുരിതത്തിലാണ്. മാര്‍ക്കറ്റ് തുറക്കാത്തതുമൂലം തൊഴിലാളികള്‍ക്കുള്ള കഷ്ടനഷ്ടങ്ങള്‍ക്കും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും മാംസവും ജനങ്ങള്‍ക്കു കിട്ടുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും നഗരസഭാ ഭരണ സമിതിക്കാണ്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തിയാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.ഇതില്‍ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് 4 മണിക്ക് എരുമത്തെരുവ് മാര്‍ക്കറ്റിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കും
വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം, ബാബു പുളിക്കല്‍, പി.പി .എ ബഷീര്‍, ഹംസ പി.കെ, കെ.എം മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!