ഉപജില്ലാ സ്‌കൂള്‍കലോത്സവം ഒക്ടോബര്‍ 31 മുതല്‍

0

ഈ വര്‍ഷത്തെ മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും എ .യു .പി സ്‌കൂളിലും നടക്കും. 11 സ്റ്റേജുകളിലായി 200 ഓളം ഇനങ്ങളില്‍ 4000 ത്തോളം പ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

31 ന് രാവിലെ 9.30ന് മാനന്തവാടി എ.ഇ.ഒ ഉഷാദേവി എം.കെ പതാക ഉയര്‍ത്തും. മേളയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു നിര്‍വഹിക്കും. മാനന്തവാടി നോര്‍ബര്‍ട്ടൈന്‍ സഭയുടെ പ്രിലേറ്റ് ഫാ.വിന്‍സെന്റ് മാട്ടുമേല്‍ അദ്ധ്യക്ഷത വഹിക്കും.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.ലോഗോ ഡിസൈന്‍ ചെയ്ത എച്ചോം സര്‍വോദയ സ്‌കൂളിലെ വിപിന്‍ കെ,ഹ്രസ്വചിത്ര അവാര്‍ഡ് ജേതാവ് വിനുഷ രവി, വേദികള്‍ക്ക് പേരിട്ട ദീപക്, കാശിനാഥ്, ജോമോള്‍ ജോയി എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ,സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ സേവ്യര്‍ അയിലൂക്കാരന്‍ ,ബ്ലോക്ക് മെമ്പര്‍ എം.പി വല്‍സന്‍ എന്നിവര്‍ ആദരിക്കും. വയനാട് ഡി.ഇ.ഒ. ഹണി അലക്‌സാണ്ടര്‍, പ്രിന്‍സിപ്പാള്‍ ഡോ.ഷൈമ റ്റി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കമ്മയേശുദാസ്, പഞ്ചായത്ത് മെമ്പര്‍മാരായ മനു കുഴിവേലില്‍,കെ.കെ അബുജാക്ഷി, ഹയര്‍സെക്കന്‍ണ്ടറി സ്‌കൂള്‍ കോ.ഓഡിനേറ്റര്‍ അബ്ദുള്‍ അസീസ്.എം, ഫാ.ജോസ് തേക്കനാടി, റജി പുന്നോലില്‍, ബിജി, സ്മിത ഷിജു എന്നിവര്‍ സംസാരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, ബ്ലോക്ക് പ്രസിഡണ്ട് ഗീതാ ബാബു, ഡോ: ഷൈമ റ്റി ബെന്നി, സുബൈദ പുളിയോടിയില്‍, മോളി ജോസ്, സജി ജോണ്‍, റെജി പുന്നോലില്‍, ബിനു ജെയിംസ്, ബിനു പാറാനി തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!