ഓഫീസുകള്‍ പറിച്ചുനടുമ്പോഴും എം.എല്‍.എക്ക് മൗനം

0

മാനന്തവാടിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പല ജില്ലാതല ഓഫീസുകളും ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് പറിച്ചു നടുമ്പോള്‍ മണ്ഡലം എം.എല്‍.എ മൗനം പാലിക്കുകയാണെന്നും മണ്ഡലത്തിന് അനുവദിച്ച പല വികസന പദ്ധതികളും ഉപേക്ഷിക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുകയാണെന്നും മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.എം.എല്‍.എയുടെ നിഷ്‌ക്രിയത്വത്തിനെതിരെനവംബര്‍ 2 ന് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള പല ഓഫീസുകളും കല്‍പ്പറ്റയിലേക്ക് മാറ്റി.ഏറ്റവും ഒടുവിലായി മാറ്റിയത് എ.എച്ച്.എം കാര്യാലയമാണ്.ഡി.എം.ഒ.ഓഫീസുള്‍പ്പെടെ മാറ്റാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.പേര്യയില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയും ചെയ്ത റൂസാ കോളേജ് പ്രവര്‍ത്തനം സംബന്ധിച്ച് യാതൊരു തുടര്‍ നടപടികളുമുണ്ടായിട്ടില്ല. വയനാട് മെഡിക്കല്‍ കോളേജിനായി പുതിയ ഭൂമി അന്വേഷിക്കുമ്പോള്‍ നിലവില്‍ ആരോഗ്യ വകുപ്പിന് കൈവശമുള്ള തവിഞ്ഞാലിലെ ശ്രീ ചിത്തിര ഭൂമിയെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ എം.എല്‍.എ തയ്യാറാവുന്നില്ല.മക്കിമലയില്‍ മുന്‍ സര്‍ക്കാര്‍ കാലത്ത് തറക്കല്ലിട്ട എന്‍.സി.സി. അക്കാദമി കോഴിക്കോട്ടേക്ക് മാറ്റാന്‍ നീക്കം നടക്കുകയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് മണ്ഡലത്തിന്റെ വികസനതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും എം.എല്‍.എ. തയ്യാറാവുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ ഡെന്നീസന്‍ കണിയാരം, പി.പി.എ,ബഷീര്‍, പി.കെ.ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!