കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പുനര്‍നിര്‍മാണത്തിനുവേണ്ടി സ്ഥലം കൈയ്യേറി എന്ന് ആരോപിച്ച് ഉടമകള്‍ നല്‍കിയ പരാതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കളക്റ്റര്‍ക്ക് ഹൈക്കോടതി നോട്ടീസ്. നിലവില്‍ 75 കേസുകളാണ് കോടതിയിലുള്ളത്. ഇതില്‍ പിണങ്ങോട് സ്വദേശി കോട്ടായി ഹാരിസ് നല്‍കിയ പരാതിയിലാണ് നടപടികളെക്കുറിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും കോടതി അറിയിച്ചത്.ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ നിയമാനുസൃതം പൂര്‍ത്തിയാക്കി മതിയായ നഷ്ടപരിഹാരം നല്‍കാതെ സ്ഥലം കയ്യേറിയെന്നാണ് പരാതിയില്‍ പറയുന്നത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരെ കലക്റ്റര്‍ വിളിപ്പിച്ചിട്ടുണ്ട്. റോഡ് പണി ആരംഭിക്കുന്നതിന് മുന്‍പ് പഞ്ചായത്ത് തലങ്ങളില്‍ സ്ഥലം ഉടമകളുടെ യോഗങ്ങള്‍ ചേരുകയും ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധം സ്ഥലം എറ്റെടുത്ത് പണികള്‍ നടത്താമെന്നുളള ധാരണയില്‍ പണികള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള 17.775 കിലോമീറ്ററാണ് പുനര്‍നിര്‍മിക്കുന്നത്.പണികള്‍ ഇഴഞ്ഞു നിങ്ങുന്നതിനെ തുടര്‍ന്ന് യാത്ര ദുരിതം കാരണം പൊറുതിമുട്ടിയ നാട്ടുകാര്‍ പ്രേതിഷേധം ശക്തമാക്കുന്നതിനിടെയാണ് ആശങ്കയായി കലക്ടര്‍ക്ക് നോട്ടീസ് ലഭിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.