പുല്‍പള്ളി: പൗര്‍ണ്ണമി ലോട്ടറിയിലൂടെ ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ച് ബിജു. കൊളവള്ളി പണിയ കോളനിയിലെ ബിജുവിനാണ് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ലഭിച്ചിരിക്കുന്നത്. ഇന്ന് നറുക്കെടുത്ത RH 811988 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചിച്ചത്. പുല്‍പ്പള്ളി സീതാമൗണ്ട് ടൗണില്‍ ഓട്ടോത്തൊഴിലാളിയായ ബിജു ഞായറാഴ്ച രാവിലെയാണ് മാധവന്‍ എന്നയാളില്‍ നിന്ന് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ എടുത്തത്. ഒന്നാം സമ്മാനത്തിനൊപ്പം സമാശ്വാസ സമ്മാനമായ 8000 രൂപയും ബിജുവിന് ലഭിച്ചു. ലോട്ടറി ടിക്കറ്റ് തിങ്കളാഴ്ച ബാങ്കില്‍ ഏല്‍പ്പിക്കുമെന്ന് ബിജു പറഞ്ഞു.ലഭിക്കുന്ന തുക മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കാനുമാണ് ബിജുവിന്റെ തീരുമാനം. ലീലയാണ് ബിജുവിന്റെ ഭാര്യ. ലിബിന്‍, ലിതിന്‍, ലിജിത എന്നിവരാണ് മക്കള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.