വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം വിശേഷാല്‍ പൂജകളോടെ ആഘോഷിച്ചു

0

മാനന്തവാടി : വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം വിശേഷാല്‍ പൂജകളോടെ ആഘോഷിച്ചു. പടച്ചിക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന്‍ കൊയ്ത് കൊ് വന്ന നെല്‍ക്കതിരുകള്‍ കുത്ത് വിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ച് കതിര്‍ പൂജ നടത്തി ഭക്തര്‍ക്ക് വിതരണം ചെയ്തു. പുത്തരി സദ്യയും നടത്തി. പൂജാദി കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി, ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.ആഘോഷ കമ്മിറ്റി പ്രസിഡ് വി.ആര്‍.മണി, എം.വി.സുരേന്ത്രന്‍, മതപ്പാട്ട് ഹരിഹരന്‍, സി.കെ.ശ്രീധരന്‍, ടി.കെ.ഉണ്ണി, പി.പി, സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!