നാളെ തുലാമാസത്തിലെ അമാവാസി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ ക്ഷേത്രങ്ങളും വീടുകളുമൊരുങ്ങി.തമസോമ ജ്യോതിര്‍ഗമയാ എന്ന മഹാവാക്യത്തെ അനുസ്മരിപ്പിച്ച് നിലവിളക്കുകളിലും ചെരാതുകളിലും സന്ധ്യാ നേരത്ത് നിറ ദീപങ്ങള്‍ തെളിയിക്കുന്നതാണ് ദീപാവലിയുടെ പ്രധാന ചടങ്ങ് . ദീപാവലിയോടനുബന്ധിച്ച് ഐതിഹ്യങ്ങള്‍ ഏറെയുണ്ടെങ്കിലും അന്ധകാര സ്വരൂപമായ നരകാസുരനെ പ്രപഞ്ച ചൈതന്യമായ ദേവി നിഗ്രഹിച്ച് വിജയം വരിച്ചതിന്റെ സ്മരണയ്ക്കാണ് ഏറെ പ്രചാരം. തമോ നിബിന്ധമായ ആദി തമസ്സില്‍ നിന്ന് പ്രകാശത്തിന്റെ ആദ്യാങ്കുരങ്ങള്‍ പൊട്ടിപ്പുറപ്പിട്ടതിനെയാണ് ദീപാവലി പ്രതീകവത്ക്കരിക്കുന്നത്. തിന്‍മക്കുമേല്‍ നന്‍മ നേടിയ വിജയത്തെ ആഘോഷിക്കാന്‍ മധുര പലഹാരവും മറ്റും വിതരണം ചെയ്യുന്നത് പതിവാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.