സി.ബി.എസ്.ഇ. കലോത്സവത്തിന് തുടക്കമായി
ജില്ലാ സി.ബി.എസ്.ഇ. കലോത്സവത്തിന് മാനന്തവാടി അമൃത വിദ്യാലയത്തില്‍ തുടക്കമായി. ഏഴ് വേദികളിലായി ഇന്നും നാളെയും മറ്റന്നാളുമാണ് കലോത്സവം. കലോത്സവം സബ്ബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. സബ്ബ് കലക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യ പൊതുചടങ്ങായിരുന്നു വികല്‍പ് ഭരദ്വാജിന്റെത്.
സിനിമ സംവിധായകന്‍ അലി അക്ബര്‍ മുഖ്യാഥിതിയായിരുന്നു. സി.ബി.എസ്. സി.മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.ജി.സുരേന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു. സീറ്റാ ജോസ്, കലോത്സവ ജനറല്‍ കണ്‍വീനര്‍.ബ്രഹ്മചാരിണി ശാലിനി, ഫാദര്‍ സന്തോഷ് പുതുപ്പള്ളി, രേഖ എസ് നായര്‍, ദീപ തുടങ്ങിയവര്‍ സംസാരിച്ചു.