മാനന്തവാടിയില്‍ പദയാത്രയും ധര്‍ണ്ണയും
മാനന്തവാടി ഒണ്ടയങ്ങാടി കൈതക്കൊല്ലിയിലെ സ്വാഭാവിക വനംമുറിച്ച് തേക്ക് പ്ലാന്റേഷന്‍ നടാനുള്ള തിരുമാനത്തില്‍ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടിയില്‍ പദയാത്രയും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ജില്ലാ സെക്രട്ടറി എം. കെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. വി.പി.ബാലചന്ദ്രന്‍ ,പി .കുഞ്ഞികൃഷ്ണന്‍, എസ്. യമുന ടീച്ചര്‍, പി.സുരേഷ് ബാബു. വി.സുരേഷ് മാസ്റ്റര്‍, മേഖലാ സെക്രട്ടറി ഷൈലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.