സമൂഹത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കണമെന്നും,ഇതില്‍ അധ്യാപക സമൂഹത്തിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ ആരംഭിച്ച വനിതാ വിശ്രമമുറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സി.ഓമന അധ്യക്ഷയായിരുന്നു.വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, കമ്മീഷന്‍ അംഗം ഷിജി ഷിവാനി, പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍, കെ.എം.നാരായണന്‍,പി.ശിവപ്രസാദ്, മനോജ് ചന്ദനക്കാവ്, ടി.എം.ഹൈറുദ്ദീന്‍, മിനി സാജു, എം.കെ രാജേന്ദ്രന്‍, അക്‌സ മരിയ ഐസക് എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍ സുരക്ഷയെക്കുറിച്ച് അഡ്വ. ജിജി ജോസഫ് ക്ലാസ്സെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.