തവിഞ്ഞാലിനോട് ഒ.ആര്‍.കേളു എംഎല്‍എക്ക് ചിറ്റമ്മനയം: കോണ്‍ഗ്രസ്

0

എം.എല്‍.എ.ക്കും പഞ്ചായത്ത് ഭരണ സമിതിക്കുമെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി തവിഞ്ഞാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം.തവിഞ്ഞാലിനോട് ഒ.ആര്‍.കേളു എംഎല്‍എ ചിറ്റമ്മനയമാണ് സ്വീകരിക്കന്നതെന്നും പഞ്ചായത്ത് ഭരണസമിതി കൂട്ടുനില്‍ക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നവംബര്‍ ആദ്യം ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു

നിര്‍ദ്ദിഷ്ട്ട കണ്ണൂര്‍ വിമാനതാവളം റോസ് മാനന്തവാടി-തലപ്പുഴ-പേര്യ വഴിയാക്കാന്‍ നടപടിയില്ല. റോഡ് കൊട്ടിയൂര്‍ അമ്പായതോട് കണക്കാക്കിയാണ് അലൈമെന്റ് നടന്നത് റോഡ് മാനന്തവാടി വരെ എത്തിക്കാന്‍ എം.എല്‍.എക്ക് കഴിയുന്നില്ല. ഫലത്തില്‍ എയര്‍പോര്‍ട്ട് റോഡ് മാനന്തവാടിക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്.നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് ബോയ്‌സ് ടൗണില്‍ ആരംഭിക്കാന്‍ എല്ലാ സഹചര്യങ്ങളും ഉണ്ടായിട്ടും എം.എല്‍.എ.ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് സ്വന്തം മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് വേണമെന്ന് പറയാനുള്ള ആര്‍ജ്ജവം എം.എല്‍.എയെന്ന നിലക്ക് ഒ.ആര്‍ കേളു കാണിക്കണം. പഞ്ചായത്തിന്റെ നാഴികക്കല്ലായ മക്കിമലയിലെ എന്‍.സി.സി.അക്കാദമിയും ബോയിസ് ടൗണിലെ റൂസാ കോളേജുമെല്ലാം തവിഞ്ഞാലിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടും ഒരു ചെറുവിരലനക്കാന്‍ പോലും തയ്യാറാവാതെ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ കുറ്റപ്പെടുത്തി. എം.എല്‍.എ.യുടെ ചിറ്റമ്മനയത്തിനെതിരെ നവംബറില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ്സ് തവിഞ്ഞാല്‍ – വാളാട് മണ്ഡലം കമ്മിറ്റികള്‍
വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ എം.ജി.ബിജു, ജോസ് കൈനികുന്നേല്‍, ജോസ് പാറക്കല്‍, എം.ജി.ബാബു, വി.ടി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!