മഹല്ല് ഭരണം കാലികമാറ്റങ്ങള്‍ ഉള്‍കൊണ്ടുള്ളതാവണം
സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിച്ച ‘ബ്രൈറ്റ് ഓഫ് മഹല്ല്’ മാനന്തവാടി താലൂക്ക് പ്രതിനിധി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മഹല്ല് ഭരണാധികാരികള്‍ ഉത്തരവാദിത്തം കൃത്യമായും കാലികമായും നിര്‍വ്വഹിക്കുമ്പോഴാണ് മഹല്ല് വെളിച്ചമുള്ളതായി മാറുന്നത് മഹല്ല് നിവാസികള്‍ക്കിടയില്‍ അരുതായ്മകള്‍ വര്‍ദ്ധിക്കുമ്പോള്‍ മൗനം പാലിക്കുന്ന മഹല്ല് ഭാരവാഹികള്‍ നാട്ടില്‍ കൂടുതല്‍ ഇരുട്ട് പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ ഹാജി അധ്യക്ഷനായിരുന്നു. സ്വാഗത സംഘം ചെയര്‍മാന്‍ സി കുഞ്ഞബ്ദുല്ല പതാക ഉയര്‍ത്തി . മദ്റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ടി ഹംസ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി