ഐ.എസ്.ആര്‍.ഒ.യുടെ മാനം കാത്ത് വിദ്യാര്‍ത്ഥികള്‍
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്രയാന്‍ ദൗത്യം വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പരാജയപ്പെട്ടെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ മാനം കാത്ത് വിദ്യാര്‍ത്ഥികള്‍.
ജില്ലാ ശാസ്ത്രമേളയിലെ ഹൈസ്‌ക്കൂള്‍ വര്‍ക്കിംഗ് മോഡലിലാണ് വിക്രംലാന്‍ഡര്‍ വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറക്കിയത്.മാനന്തവാടി എം.ജി.എം. ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എഡ്വിന്‍ കെ.മാത്യുവും ഒന്‍പതാം ക്ലാസുകാരന്‍ ഇ.എ.അഭിജിത്തും ചേര്‍ന്നാണ് ചന്ദ്രയാന്‍ നിര്‍മ്മിച്ചത്.ചന്ദ്രയാന്‍ ക്രാഷ് ലാന്റ് ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സിഗ്‌നല്‍ തകരാര്‍ സംഭവിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നതിന്റെ മാതൃകയാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കു യത്.ലാന്റര്‍ സാവധാനം ചന്ദോപരിതലത്തില്‍ ലാന്റ് ചെയ്യുകയും റോവര്‍ പുറത്തിറങ്ങി ചന്ദ്രനെ കുറിച്ച് പഠനം നടത്തുന്നതുമാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച മാതൃകയില്‍ ഉള്ളത്. ഐ എസ് ആര്‍ ഒ വെബ് സൈറ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും വിദ്യാര്‍ത്ഥികളുടെ ഭാവനയില്‍ രൂപപ്പെട്ട ആശയങ്ങളിലൂടെയുമാണ് ചന്ദ്രയാനെ വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചത്.