ഇനി വൈഫൈക്ക് പിന്നാലെ ലൈഫൈയും
ജില്ലാ ശാസ്ത്രമേള ഹയര്‍ സെക്കണ്ടറി വിഭാഗം വര്‍ക്കിംഗ് മോഡലിലാണ് കല്‍പ്പറ്റ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ എസ് ശ്രീഹരിയും ജോഷോ വര്‍ഗീസുമാണ് സാങ്കേതിക മുന്നേറ്റത്തിന്റെ പ്രാധാന്യം വിളിച്ചോതിയുള്ള കണ്ടുപിടുത്തവുമായി എത്തിയത്.പ്രകാശം ഉപയോഗിച്ച് ഡാറ്റകള്‍ കൃത്യതയോടും വളരെ വേഗത്തിലും അയക്കുന്നതിനുള്ള ലൈഫൈയുമായി ശാസ്ത്രമേളയിലെത്തിയത്. പ്രകാശം ഉപയോഗിച്ച് ഡാറ്റകള്‍ അയക്കുമ്പോള്‍ റേഡിയേഷന്‍ ഇല്ലാത്തതിനാല്‍ ആശുപത്രികള്‍, വിമാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ഉപയോഗിക്കാം. സോളാര്‍ സംവിധാനം വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ലൈറ്റ്, സോളാര്‍ പാനല്‍, എക്‌സ്‌കേബിള്‍, സ്പീക്കര്‍, എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ഉപകരണത്തിന് 600 രൂപ മാത്രമാണ് ചിലവ് വരുന്നത്.