450 കുടുംബശ്രീകള്‍ക്ക് തൈകള്‍ വിതരണം ചെയ്തു

0

ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുക,പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യത്തോടെ തവിഞ്ഞാല്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 450 കുടുംബശ്രീകള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.400ഒാളം തൈകളാണ് വിതരണം ചെയ്തത്. 5 ഇനങ്ങളിലായി 2 ലക്ഷത്തോളം തൈകള്‍ വീടുകളില്‍ എത്തിക്കും.പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ ബാബു ഷജില്‍കുമാര്‍ അധ്യക്ഷനായിരുന്നു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ജെ ഷജിത്ത്, കൃഷി ഓഫീസര്‍ സുനില്‍,എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!