പുത്തുമല ദുരന്തം ശാസ്ത്രമേളയില്‍
പുത്തുമല ഉരുള്‍പ്പൊട്ടല്‍ ശാസ്ത്രമേളയില്‍ നിര്‍മ്മിതികളാക്കി കല്‍പ്പറ്റ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അമിത സുനില്‍ കുമാറും,നിന്‍ജിഷയുമാണ് ഉരുള്‍പ്പൊട്ടല്‍ പശ്ചാത്തലമാക്കി മേളയില്‍ ശാസ്ത്ര വിസ്മയം തീര്‍ത്തത്.മേപ്പാടി പുത്തുമല ഉരുള്‍പ്പൊട്ടല്‍ കണ്ടെത്തലുകളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നതായിരുന്നു കല്‍പ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മേളയില്‍ സ്റ്റില്‍ മോഡലായി പ്രദര്‍ശിപ്പിച്ചത്. ജില്ലയിലെ കരിങ്കല്‍ ക്വാറികളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്നും പുത്തുമലയിലെത്‌സോയില്‍ പൈപ്പിംഗ് ആണ് ഉരുള്‍പ്പെട്ടലിന് കാരണമെന്നും ഇവര്‍ പറയുന്നു.ആദ്യമായാണ് സ്റ്റില്‍ മോഡലില്‍ മേളക്കെത്തിയതെന്നും ഇവര്‍ പറഞ്ഞു.