ബോധവല്‍ക്കരണ ക്ലാസും യോഗ പരിശീലന ഉദ്ഘാടനവും ധൂപന ചൂര്‍ണ്ണ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു.
എടവക ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡ് വെസ്റ്റ് പാലുക്കില്‍ അംഗന്‍വാടിയില്‍ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും യോഗ പരിശീലന ഉദ്ഘാടനവും ധൂപന ചൂര്‍ണ്ണ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു.ധൂപന ചൂര്‍ണ്ണ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനും യോഗ പരിശീലന ഉദ്ഘാടനം വൈസ് പ്രസിഡന്റ് നജുമുദ്ദിന്‍ മൂടമ്പത്തും നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണുമായ ആമിന അവറാന്‍ അധ്യക്ഷയായിരുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആശ മെജോ സംസാരിച്ചു.ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി.യോഗ ഡെമോണ്‍സ്ട്രേറ്റര്‍ അക്ഷയയുടെ നേതൃത്വത്തില്‍ 14 ദിവസത്തെ യോഗ പരിശീലനം ആരംഭിച്ചു.