ജില്ലാശുപത്രി പ്രസവ വാര്‍ഡിലെ ലിഫ്റ്റ് നോക്ക് കുത്തിയായി.

0

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതൊടെ ചികിത്സ തേടി എത്തുന്നവര്‍ ദുരിതത്തില്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നത് ഈ ആശുപത്രിയിലാണ്.ജില്ലക്ക് പുറത്ത് നിന്ന് കര്‍ണ്ണാടകയിലെ ബൈരകുപ്പ, മച്ചൂര്‍, കുട്ട, അയല്‍ ജില്ലയായ കണ്ണുര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് പ്രസവ സംബന്ധമായ ചികിത്സ തേടി ജില്ലാശുപത്രിയില്‍ എത്തുന്നത്. പ്രസവ വാര്‍ഡ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റ് രണ്ടാം നിലയിലും മൂന്നാനിലയിലുമാണ് ഗര്‍ഭിണികളായവരെയും, പ്രസവം കഴിഞ്ഞവരെയും കിടത്തി ചികിത്സിക്കുന്നത്. പ്രസവ സംബന്ധമായ ചികിത്സക്ക് എത്തുന്നവരുടെ അസൗകര്യം കണക്കിലെടുത്താണ് വാര്‍ഡില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.എന്നാല്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ലിഫ്റ്റ് പ്രവര്‍ത്തിച്ചത്. മഴ പെയ്താല്‍ ലിഫ്റ്റിനുള്ളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ്. ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചതൊടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നാം നിലയിലേക്ക് നിരവധി ചവിട്ടുപടികള്‍ കയറി വേണം പോകാന്‍.ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുന്ന തൊടൊപ്പം വലിയ അപകടങ്ങള്‍ക്കും കാരണമായേക്കാം. ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.ജില്ലയില്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലിഫ്റ്റ് സൗകര്യം ആദ്യമായി ഏര്‍പ്പെടുത്തിയതും ലിഫ്റ്റ് സൗകര്യമുള്ള ഏക ആശുപത്രിയും ജില്ലാ ആശുപത്രിയാണ്. ആരോഗ്യരംഗത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ജില്ലാശുപത്രി മുന്‍ കാലങ്ങളിലെ പ്രതിച്ചായയില്‍ നിന്ന് ഏറെ ദൂരം മുന്നോട്ട് പോവുമ്പോഴും ഇത്തരത്തിലുള്ള പോരായ്യകള്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് കളങ്കമേല്‍പിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!