പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഐടി വകുപ്പ് നടത്തുന്ന അദാലത്ത് വൈത്തിരി താലൂക്കില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്. കൗണ്ടറില്‍ എത്തുന്നവര്‍ക്ക് മറ്റു രേഖകള്‍ പരിശോധിച്ച് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. അദാലത്തില്‍ എത്തിയവരുടെ വിവിധ രേഖകള്‍ ഡിജി ലോക്കര്‍ സംവിധാനം വഴി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അക്ഷയ സൗജന്യമായാണ് സേവനങ്ങള്‍ നല്‍കുന്നത്. അദാലത്തില്‍ 200 ഓളം ആളുകള്‍ക്ക് സേവനം ലഭ്യമായി. പ്രളയത്തില്‍ സര്‍ട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവര്‍ക്ക് കാലതാമസമില്ലാതെ സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് അദാലത്ത് ഉപകാരപ്രദമായെന്ന് ഐടി മിഷന്‍ പ്രോജക്ട് മാനേജര്‍ എസ്. നിവേദ് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.