ഇന്‍സ്‌പൈറോ റോബോട്ട് ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം വ്യത്യസ്തമാകും
ആറാട്ട്തറ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വയനാട് ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം വ്യത്യസ്തമാകും. മേളയുടെ ഭാഗ്യചിഹ്നമായ ഇന്‍സ്‌പൈറോ എന്ന റോബോട്ട് ആയിരിക്കും മേളയുടെ മുഖ്യ ആകര്‍ഷണം. ഈ റോബോട്ട് മത്സരാര്‍ത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കും.തുടര്‍ച്ചയായി പത്തു മണിക്കൂര്‍ വരെ ഈ റോബോട്ടിന് ഡാന്‍സ് ചെയ്യാന്‍ സാധിക്കും.മുഴുവന്‍ തല്‍സമയ മത്സരങ്ങളും പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ് ചെയ്യുക, സ്‌കൂളും പരിസരപ്രദേശങ്ങളുംസിസിടിവി നിരീക്ഷണത്തില്‍ ആക്കുക, വിജയികള്‍ക്ക് ട്രോഫി യോടൊപ്പം തുണിസഞ്ചി കൂടി നല്‍കുക എന്നിവയെല്ലാം സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായാണ് നടത്തുന്നത്. ശാസ്ത്ര മത്സരങ്ങള്‍ നടക്കുന്ന എപിജെ അബ്ദുല്‍ കലാം നഗറില്‍ കലാമിന്റെ പ്രതിമ സ്ഥാപിച്ചതും ശ്രദ്ധേയമാണ്..