ഫയലില്‍ ഉറങ്ങുന്ന ദേശീയപാത ബൈപ്പാസ്

0

പതിറ്റാണ്ടു മുമ്പ് പ്രഖ്യാപിച്ച ബത്തേരിയിലെ ദേശീയപാത ബൈപ്പാസ് ഇപ്പോഴും ഫയലില്‍തന്നെ. ബത്തേരി കല്‍പ്പറ്റ റോഡില്‍ മാനിക്കുനിയില്‍ നിന്നും ആരംഭിച്ച് മൈസൂര്‍ റോഡില്‍ തിരുനെല്ലിയില്‍ എത്തുന്ന നിര്‍ദ്ധിഷ്ട ബൈപ്പാസാണ് ഫയലില്‍ ഉറങ്ങുന്നത്. ബത്തേരിയുടെ വികസനത്തിന് ഉതകുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ആവശ്യം.2009-10 കാലഘട്ടത്തിലാണ് ബത്തേരിയില്‍ ദേശിയപാത ബൈപ്പാസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് 2010-11 കാലഘട്ടത്തില്‍ ബൈപ്പാസിന്റെ സര്‍വ്വേയും നടന്നു. പിന്നീട് രണ്ട് വര്‍ഷം മുമ്പും മറ്റൊരു സര്‍വ്വേയും പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനായി മുന്‍സര്‍ക്കാര്‍ നൂറു കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ബത്തേരി മാനിക്കുനിയില്‍ നിന്നും ആരംഭിച്ച് മൈസൂര്‍ റോഡില്‍ തിരുനെല്ലിയില്‍ എത്തുന്ന തരത്തിലായിരുന്നു ബൈപ്പാസിന്റെ രൂപരേഖ. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസ് നിര്‍മ്മാണത്തിന്നായി 37 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. ഇതിനുളള നഷ്ടപരിഹാരം തുകഅടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും. എന്നാല്‍ രണ്ട് സര്‍വ്വേ പൂര്‍ത്തിയായി റിപ്പോര്‍ട്ട് നല്‍കിയിട്ടും ബൈപ്പാസ് ഇപ്പോഴും ഫയലില്‍ തന്നെയാണ്. നിര്‍ദ്ദിഷ്ട ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ ബത്തേരി ടൗണിലെ ഗാതഗത കുരുക്കിന് പരിഹാരവും മേഖലയുടെ പൊതുവായ വികസനവും ഉറപ്പുവരുത്തുമായിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍ദ്ധിഷ്ട ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!