ചൊവ്വാഴ്ച ബാങ്കിംഗ് സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടേക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്് ഓള്‍ ഇന്ത്യാ ബാങ്ക്് എംപ്ലോയിസ് ഫെഡറേഷന്‍ സംഘടനകളാണ് ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കിന് മുന്നോടിയായി തിങ്കളാഴിച്ച കേരളത്തില്‍ ബാങ്ക് ജീവനക്കാര്‍ പ്രകടനങ്ങള്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ജനവിരുദ്ധ ബാങ്കിംഗ് പരിഷകാരങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുക, കിട്ടാകടങ്ങള്‍ പിരിച്ചെടുക്കുക,മനപൂര്‍വ്വം കുടിശ്ശിക വരുത്തുന്നര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വികരിക്കുക. സര്‍വീസ് ചര്‍ജുകളും പിന്‍വലിക്കുക, ജീവലക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇതുവരെ ഉണ്ടായ ബാങ്ക് ലയനങ്ങള്‍ ജീവനക്കാരേയും ഉപഭോക്താളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ചുരുക്കുമെന്ന് കേന്ദ്രധന മന്ത്രി നിര്‍മ്മലാ സിതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.