മത്സ്യ മാംസ മാര്‍ക്കറ്റ് നഗരസഭ ഇടപെടുന്നു
മാനന്തവാടിയിലെ നിയമാനുസൃതമല്ലാത്ത മത്സ്യ-മാംസ വില്പനയുടെ കാര്യത്തിൽ നഗരസഭയുടെ ഇടപെടൽ. ആധുനിക രീതിയിൽ നവീകരിക്കുന്ന മാർക്കറ്റ് ഈ മാസം തന്നെ തുറന്ന് നൽകുമെന്ന് ചെയർമാൻ വി.ആർ.പ്രവീജ്.അതെ സമയം സംഭവം നഗരസഭയുടെ പിടിപ്പ് കേടെന്ന് പ്രതിപക്ഷം.എന്നാൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ-മാംസ വിൽപ്പനയെ കുറിച്ച് പ്രതികരിക്കാതെ നഗരസഭ. നിലവിൽ നടക്കുന്ന വിൽപ്പനകൾ നിയമാനുസൃതമല്ലെന്ന് ഇന്നലെ വയനാട് വിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.