ദുരന്ത മേഖലകളില്‍ മികച്ച സേവനത്തിനുള്ള പ്രശംസാപത്രം നല്‍കി.

0

അമ്പലവയല്‍ ടൗണ്‍ ടീം വാട്സാപ്പ് കൂട്ടായ്മ നേതൃത്വത്തില്‍ രണ്ട് കുടുംബത്തിന് നവീകരിച്ച വീടിന്റെ താക്കോല്‍ദാനവും മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രശംസാപത്ര വിതരണവും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലയിലെ ദുരന്ത മേഖലകളില്‍ മികച്ച സേവനത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രശംസാപത്രം സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നല്‍കി. അമ്പലവയല്‍ വ്യാപാരി വ്യവസായിയുടെ മെമന്റോ പ്രസിഡന്റ് ഒ.വി. വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നും ടൗണ്‍ ടീം അമ്പലവയല്‍ മെമ്പര്‍മാര്‍ ഏറ്റുവാങ്ങി.സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.അരയ്ക്ക് താഴെ തളര്‍ന്നു കിടക്കുന്ന സുരേഷിന് 5 സെന്റ് സ്ഥലം സൗജന്യമായി ടൗണ്‍ ടീം നല്‍കി.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി.വര്‍ഗ്ഗീസ്,എം.ടി.അനില്‍,അസൈനു ,ബാലചന്ദ്രന്‍,ഹക്കീം,നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!