വനിതാ ക്ഷീരകര്‍ഷക സംഗമം നടത്തി
മാനന്തവാടി ക്ഷീരോദ്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വനിതാ ക്ഷീരകര്‍ഷക സംഗമം നടത്തി.സംഘം ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.സംഘം പ്രസിഡന്റ് പി.ടി.ബിജു അദ്ധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ച് ഡോ.വി.ആര്‍. താര, കെ.പി.ഹാരീസ്, ജില്‍സ് ജോണ്‍സ് ഇമ്മാനുവല്‍ തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു.സംഘം ഡയറക്ടര്‍മാരായ സണ്ണി ജോര്‍ജ്, ഗിരിജ രഘുനാഥ്, ടി.ജെ.സോന, സംഘം സെക്രട്ടറി എം.എസ്.മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു