പ്രളയാനന്തര പുനരധിവാസത്തിന് പ്രഥമ പരിഗണന:സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്
പ്രളയാനന്തര പുനരധിവാസത്തിനും ആദിവാസി മേഖലക്കും പ്രഥമ പരിഗണനയെന്ന് മാനന്തവാടി സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്. സബ്കളക്ടറായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കും. മാനന്തവാടി സബ്കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ശബരിമല എഡി എം ആയി സ്ഥലം മാറിപോയ ഒഴിവിലാണ് വികല്‍പ് ഭരദ്വാജിന്റെ നിയമനം. മുന്‍ മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടര്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി പദവികള്‍ വഹിച്ച ശേഷമാണ് വികല്‍പ് ഭരദ്വാജ് വയനാട് സബ് കളക്ടറാകുന്നത്.