കയ്യെഴുത്ത് മത്സരം സംഘടിപ്പിച്ചു
ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി കയ്യെഴുത്ത് മത്സരം സംഘടിപ്പിച്ചു.മത്സരത്തില്‍ പുളിഞ്ഞാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിജയികളായി. എന്റെ നാടും നാട്ടിലെ മാലിന്യവും എന്ന വിഷയത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കാളികളായത്. ഒന്നാം സ്ഥാനം ഫാത്തിമ നസീഹ സ്വന്തമാക്കി. പുളിഞ്ഞാല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നിര്‍മല ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. അദ്ധ്യാപകരായ ബിന്ദു, നാസര്‍, സജീഷ, കുര്യാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.