ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കമ്പളക്കാട്: ജി.വി രാജ അനുസ്മരണത്തോട് അനുബന്ധിച്ച് കമ്പളക്കാട് യാസ് ക്ലബ് ഇന്ത്യന്‍ ചെസ് അക്കാദമിയുമായി ചേര്‍ന്ന് അഖില വയനാട് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. രണ്ട് കാറ്റഗറികളിലായി നടത്തിയ മത്സരത്തില്‍ എണ്‍പതോളം മത്സാരാര്‍ഥികള്‍ മാറ്റുരച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രിസഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എ യൂസഫ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ് മുഖ്യപ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് സലീം കടവന്‍, ഇന്ത്യന്‍ ചെസ് അക്കാദമി സെക്രട്ടറി വി.ആര്‍ സന്തോഷ്, കമ്പളക്കാട് വികസന സമിതി ചെയര്‍മാന്‍ വി.പി യൂസുഫ് സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ക്ലബ് ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ആദരിക്കലും നടന്നു. ഉപഹാര സമര്‍പ്പണം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ് എന്നിവര്‍ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ക്ലബിന്റെ രക്ഷാധികാരി കൂടിയായ സി രവീന്ദ്രനെ ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു. പരിപാടിയില്‍ പി.ടി സൂപ്പി ഹാജി, നിസാം കെ അബ്ദുല്ല, സമീര്‍ കോരന്‍കുന്നന്‍, മുനീര്‍ ചെട്ടിയാന്‍കണ്ടി, കെ.എം ബഷീര്‍, റജിനാസ്, കെ.എം അഷ്റഫ്, വി.പി സലീം, അഷ്റഫ് പുത്തലന്‍, മുസ്തഫ കോട്ടേക്കാരന്‍, ബിനീഷ് പി.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി ഷൈജല്‍ കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ റഷീദ് താഴത്തേരി നന്ദിയും പറഞ്ഞു.