നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി വേണം
നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന്.സി.ഐ.ടി.യു. മാനന്തവാടി ഏരിയാ സമ്മേളനം.മാനന്തവാടി വ്യാപാരഭവനില്‍ സമ്മേളനം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.വി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.തൊഴിലാളി ദ്രോഹ നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഏരിയാ പ്രസിഡന്റ് ബാബു ഷജില്‍ കുമാര്‍ അദ്ധ്യക്ഷനായിരുന്നു.. പി.വി.സഹദേവന്‍, കെ.എം. വര്‍ക്കി, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, എം.റെജീഷ്, ടി.കെ.പുഷ്പ്പന്‍,രമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.