സിപിഎം തൊര്‍നാട് ലോക്കല്‍ സമ്മേളനം സമാപിച്ചു.
സിപിഎം തൊര്‍നാട് ലോക്കല്‍ സമ്മേളനം സമാപിച്ചു. എംഎല്‍എ സികെ ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാപനത്തോടനുബന്ധിച്ച് റെഡ് വളണ്‍ഡിയര്‍ മാര്‍ച്ചും നടത്തി. പി.കേശവന്‍ മാസ്റ്റര്‍, വികെ രണദേവന്‍, മത്തായി ഐസക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എംഎല്‍എ ഒ.ആര്‍ കേളു. ജില്ലാകമ്മറ്റിയംഗം എ.എന്‍ പ്രഭാകരന്‍, പിഎ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറിയായി വേണു മുള്ളോട്ടിനെ തിരഞ്ഞെടുത്തു. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്കെത്തിയവര്‍ക്ക് സ്വീകരണവും നല്‍കി.