പടയൊരുക്കത്തിന് ബത്തേരിയില്‍ ഉജ്വല സ്വീകരണം നല്‍കി

0

പടയൊരുക്കത്തിന് ബത്തേരിയില്‍ ഉജ്വല സ്വീകരണം നല്‍കി.വൈകിട്ട് ആറരയോടെയാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പടയൊരുക്കം ജാഥ ബത്തേരിയില്‍ എത്തിയത്. അസംപ്ഷന്‍ ജംഗ്ഷനില്‍ തുറന്ന വാഹനത്തില്‍ ആയിരങ്ങളെ അഭിവാദ്യം ചെയ്തുകൊാണ് ചെന്നിത്തല സമ്മേളന വേദിയിലേക്കെത്തിയത്. സ്വീകരണ സമ്മേളനം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കെ.കെ അബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി.ഡി സതീശന്‍ ,സി.മമ്മുട്ടി, ഷാനിമോള്‍ ഉസ്മാന്‍, കെ.പി മോഹനന്‍, ജോണി നെല്ലൂര്‍, എംപി എം.ഐ ഷാനവാസ് ,ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!