വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു
വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു.മാനന്തവാടി തരുവണ കൊക്കടവ് മഠത്തില്‍ പറമ്പത്ത് വീട്ടില്‍ എം.പി വത്സന്റെയും പി.കെ ശൈലജയുടെയും മകന്‍ എം.വി അശ്വിന്‍ ആണ് മരിച്ചത്.ടൂള്‍ ആന്‍ഡ് ഡൈ മേക്കിംഗ് കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം.സര്‍ക്കാര്‍ റസ്റ്റ് ഹൗസിന് സമീപം കടലില്‍ കുളിക്കാന്‍ എത്തിയ 7 വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘത്തില്‍ അശ്വിനും കൂട്ടുകാരന്‍ പയ്യോളി സ്വദേശി സി.കെ അതുലുമാണ് കുളിക്കാന്‍ ഇറങ്ങിയത്.അതുലിന് പരുക്കൊന്നുമില്ല.അശ്വിനെ നാട്ടുകാരും അഗ്‌നിശമനസേനാ പ്രവര്‍ത്തകരുമാണ് കരയ്‌ക്കെത്തിച്ചത്.