വയനാട് മെഡിക്കല്‍ കോളേജ്ഒ .ആര്‍ .കേളുഎം.എല്‍.എ നിലപാട് വ്യക്തമാക്കണം
വയനാട് മെഡിക്കല്‍ കോളേജ് തലപ്പുഴ ബോയ്‌സ് ടൗണില്‍ ആരംഭിക്കുന്ന കാര്യത്തില്‍ എം.എല്‍.എ ഒ .ആര്‍ .കേളു നിലപാട് വ്യക്തമാക്കാണമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി. വടക്കെ വയനാടിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനും തീരുമാനം. പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ബഹുജന കണ്‍വെന്‍ഷന്‍ നടത്തുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം
ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള 75 ഏക്കര്‍ ഇതിനായി ഉപയോഗിക്കാമെന്നിരിക്കെ വൈത്തിരിയില്‍ പുതിയ സ്ഥലം കണ്ടെത്തി കോളേജ് പണിയാനുള്ള നീക്കം ദുരൂഹമാണ്.എം.എല്‍.എ.എന്ന നിലയില്‍ കേളു ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന നിസംഗത ഗൗരവമുള്ളതാണ് ബോയ്‌സ് ടൗണിലെ ഭൂമിയില്‍ നിന്ന് റൂസ കോളെജ് ആരംഭിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം അനുവദിക്കുകയും പ്രധാനമന്ത്രിയെ കൊണ്ട് വീഢിയോകോണ്‍ഫ്രന്‍സിലൂടെ തറക്കല്ലിടുകയും ചെയ്തു എന്നാല്‍ ആരോഗ്യ വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടിയില്‍ അനിശ്ചിതത്വം തുടരുകയാണ്.മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തലപ്പുഴ മക്കിമലയില്‍ അനുവദിച്ച എന്‍.സി.സി. പരിശീലന കേന്ദ്രം കോഴിക്കോടേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ആണ് മാനന്തവാടിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.മാനന്തവാടി കോഴിക്കോട് റോഡില്‍ വീതി കൂട്ടല്‍ പ്രവര്‍ത്തി ഉപേക്ഷിച്ചു ടൗണിലെ ഇന്റര്‍ലോക്ക് പാകല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് ഇളകി മാറി,കൂടല്‍ക്കടവ് പാല്‍ വെളിച്ചം റെയില്‍ ഫെന്‍ സിംഗ് തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ ഫെന്‍സിംഗ് കള്‍ എന്നിവയും തുടങ്ങിയില്ല. രൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്താന്‍ ഒന്നും ചെയ്യുന്നില്ല ഇത്തരത്തില്‍ എം.എല്‍.എ.സമ്പുര്‍ണ്ണ പരാജയമാണ്. പ്രളയ ദുരിതാശ്വാസം എത്തി ക്കുന്നതിനോ കൃഷി നാശത്തിന് നഷ്ട്ടപരിഹാരം നല്‍കുന്നതിനോ ഒരു ശ്രമവും ഇല്ല ഇത്തരം കാര്യങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി.