കെമ്പി അമ്മയെ ആദരിച്ചു
എണ്‍പത്തിയഞ്ചാം വയസില്‍ സാക്ഷരതാ പരീഷ എഴുതി വിജയിച്ച മാനന്തവാടി പടച്ചിക്കുന്ന് കോളനിയിലെ കെമ്പി അമ്മയേയും സാക്ഷരതാ പ്രേരക് പി. സുനിതയേയും പടച്ചിക്കുന്ന് പൗരാവലി ആദരിച്ചു. മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ പി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. വി.ആര്‍. മണി അധ്യക്ഷനായിരുന്നു. 3090 പേര്‍ എഴുതിയ പരീക്ഷയില്‍ വിജയിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കെമ്പി അമ്മ.പോഷക മാസാചരണത്തിന്റെ ഭാഗമായി പടച്ചിക്കുന്ന് അങ്കണവടിയില്‍ ‘അനീമിയ എങ്ങനെ തടയാം’ എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു. കെ.കെ. ഗ്രേസി, ഇ.കെ. അജിത തുടങ്ങിയവര്‍ സംസാരിച്ചു.