ഭാസ്‌ക്കറിന്‍റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
അവയവദാനത്തിലൂടെ മാതൃകയായ ഭാസ്‌ക്കറിന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പടയൊരുക്കം സംസ്ഥാന ജാഥക്കായി മാനന്തവാടിയിലെത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഭാസ്‌ക്കറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി എത്തിയത്. ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റ് ടി. ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും ഒപ്പുമുായിരുന്നു.