റേഷന്‍ കടയുടമകളഉടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങി.
റേഷന്‍ കടയുടമകളഉടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങി. ഇതോടെ റേഷന്‍ വിതരണം പാടെ സ്തംഭിച്ചു.സമരത്തിന് മുന്നോടിയായി റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.മാനന്തവാടിയില്‍ നടന്ന മാര്‍ച്ച് സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.കെ. മായിന്‍ഹാജി അദ്ധ്യക്ഷത വഹിച്ചു, എം.പോക്കു, സി.ഭാസ്‌കരന്‍ ,ക്ലീറ്റസ് കിഴക്കെമണ്ണൂര്‍, കെ.രവി, എം.ഷറഫുദീന്‍, കെ.ജി.രാമകൃഷ്ണന്‍, കെ.അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് റേഷന്‍ ഡീലേഴ്‌സ് നേതാക്കള്‍ വ്യക്തമാക്കി.