ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു. കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങുകള്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍.രാജശേഖരന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ചടങ്ങില്‍ വാരാഘോഷത്തോടനുബന്ധിച്ച് യൂ.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധ,ചിത്ര രചന മത്സര വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.സി.ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, പ്രിന്‍സിപ്പാള്‍ കെ.പ്രസന്ന, ഹെഡ്മിസ്ട്രസ് ശിവകല, പി.ടി.എ. പ്രസിഡന്റ് എന്‍.റിയാസ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.