കണ്ണുകള്‍ക്ക് മരണത്തിനപ്പുറവും ഒരു ജീവനും കാഴ്ച്ചയുമുണ്ടെന്ന സത്യത്തില്‍, നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിച്ചത്. കല്‍പ്പറ്റ സിന്ദൂര്‍ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ നിന്ന് 2 .30 മണിയ്ക്ക് ആരംഭിച്ച വാക്ക് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സമാപിച്ചത്. വയനാട് ആര്‍.ടി.ഒ. ജെയിംസ് എം. പി ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലൈന്‍ഡ് വാക്കിന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ണ്ണ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആര്‍.ടി.ഒ. ജെയിംസും ജോയിന്റ് ആര്‍ടിഒ യും കണ്ണു മൂടി വാക്കിന് പങ്കെടുത്തു. നിരവധി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന വാക്കില്‍ കാഴ്ചയില്ലാത്തവരും കാഴ്ചയുള്ളവര്‍ കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടിയുമാണ് വാക്കിനെത്തിയത്. ഇവരെ സഹായിക്കുന്നതിന് വേണ്ടി മറ്റു വാളണ്ടിയര്‍മാരും ഒപ്പം ഉണ്ടായിരുന്നു. അന്ധതാ നിവാരണത്തിന് നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, നേത്രദാന സമ്മത പത്രം നല്‍കിയ വ്യക്തിയുടെ മരണ ശേഷം കണ്ണുകള്‍ അര്‍ഹരായവരില്‍ എത്തിക്കുവാന്‍ സന്നദ്ധപ്രവര്‍ത്തകരെ പ്രതിജ്ഞാബദ്ധരാക്കുന്നതിന് വേണ്ടിയാണ് പ്രാജക്ട് വിഷന്‍ ബ്ലൈന്‍സ് വാക്കുംഘടിപ്പിക്കുന്നതെന്ന് സംഘടനയുടെ സ്ഥാപക ഡയറക്ടര്‍ ഫാ.ജോര്‍ജ് കണ്ണന്താനം അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.