കല്‍പ്പറ്റ ടൗണിലെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

0

കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കി ഫുട്പാത്ത് നിര്‍മ്മാണ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് നവീകരണ നടപടികള്‍ ആരംഭിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍വശത്തേക്ക് ഇറക്കി കെട്ടിയ കയ്യേറ്റങ്ങള്‍ ജെസിബി ഉപയോഗിച്ചാണ് പൊളിച്ചു നീക്കിയത്. അഞ്ച് കോടി രൂപ ചിലവിലാണ് ടൗണ്‍ നവീകരിക്കുന്നത്. കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കിയതിന് വ്യാപാരികള്‍ കാര്യമായ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. ഒരു മാസം നീണ്ടു നിന്ന സര്‍വ്വേ നടപടികള്‍ക്ക് ശേഷമാണ്
നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.ഫുട്പാത്ത് നവീകരണം നടപാത നിര്‍മ്മാണം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളുടെ മികച്ച പിന്തുണയാണ്
നഗരസഭക്ക് ലഭിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!