ഒടുവില്‍ കുനയ്മ്മല്‍ കോളനിക്കാര്‍ക്ക് പാലം യാഥാര്‍ത്ഥ്യമാകുന്നു

0

കല്‍പ്പറ്റ കുനയ്മ്മല്‍ കോളനിക്കാരുടെ തകര്‍ന്ന പാലം നിര്‍മ്മിക്കാന്‍ നഗരസഭ തുക അനുവദിച്ചു. പാലം തകര്‍ന്നതോടെ മറിഞ്ഞ് വീണ മരത്തിന്‍ മുകളിലുടെ കുരുന്നുകളടക്കമുള്ളവര്‍ ജിവന്‍ പണയം വച്ച് പുഴ കടക്കുന്നത് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് നഗരസഭ ഇടപ്പെട്ടത്. കല്‍പ്പറ്റ നഗരസഭയിലെ 23 ആം ഡിവിഷനില്‍ ഉള്‍പ്പെടുന്ന കൂനേമല്‍ കോളനിയിലേക്കുള്ള താല്‍ക്കാലിക പാലമാണ് പ്രളയകാലത്ത് തകര്‍ന്നുവീണത്. നാട്ടുകാര്‍ തന്നെ കെട്ടിയുണ്ടാക്കിയ പാലമാണ് തകര്‍ന്നത്. ഇതോടെ കോളനിവാസികളുടെ ദുരിതം ഇരട്ടിച്ചു. തുര്‍ക്കിപുഴയ്ക്ക് അപ്പുറത്തെ കോളനിയിലെത്താന്‍ കുട്ടികളടക്കമുള്ള ആളുകള്‍ നിലംപൊത്തിയ വലിയ മരത്തിനു മുകളിലൂടെ അതിസാഹസികമായാണ് പുഴ കടക്കുന്നത് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു.ഇതോടെയാണ്‌നടപടിയുമായി നഗരസഭ രംഗത്തെത്തിയത്
പാലം നിര്‍മിക്കാന്‍ തുക വകയിരിത്തിട്ടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
കൂനേമല്‍ കോളനിയില്‍ 15 കുടുംബങ്ങളാണ് താമസിക്കുന്നത്. പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കണമെന്ന് കോളനിക്കാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!