കല്ലോടി ഗ്രാമീണ്‍ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0

വിദ്യാഭ്യാസ വായ്പ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്ക് സ്വീകരിക്കുന്ന ജനദോഹ നടപടി അവസാനിപ്പിക്കുക .കേസുകള്‍ കോടതിയിലേക്ക് വിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏജുക്കേഷണ്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ .ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലോടി ഗ്രാമീണ്‍ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു. ഏജുകേഷണ്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ എടവക പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കൂരിക്കാട്ടില്‍ അദ്ധ്യക്ഷനായിരുന്നു ജില്ലാ പ്രസിഡണ്ട് ടി.ഡി. മാത്യൂ മുഖ്യ പ്രഭാഷണം നടത്തി ജോര്‍ജ് പടകൂട്ടില്‍, ബിജോള്‍ കെ.വി, വള്ളിയാട്ട് ആവ, കെ ചന്ദ്രന്‍. സി. യു ചാക്കോ, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!