പഥസഞ്ചലനം നടത്തി
വിജയ ദശമി ദിനത്തോടനുബന്ധിച്ചു ആര്‍എസ് എസ് മാനന്തവാടി ഖണ്ഡിന്റെ നേതൃത്വത്തില്‍ വാളാട് ടൗണില്‍ പഥസഞ്ചലനം നടത്തി. ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച് അമ്പല മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുയോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ഗണ വേഷക്കാരടക്കം നിരവധി പേര്‍ പങ്കെടുത്തു.