കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് എസ് ഐ രാമനുണ്ണിയടക്കമുള്ളവര്‍ക്കെതിരെ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. 2011 ല്‍ കോടഞ്ചേരിയില്‍ എസ് ഐ ആയിരുന്ന രാമനുണ്ണി സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ കമ്പളക്കാട്ടാണ് താമസം..സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. കൊലപാതക കേസ് അട്ടിമറിക്കാന്‍ എസ് ഐയുടെ ഭാഗത്തുനിന്ന് സഹായം ഉണ്ടായതായാണ് സംശയം. ആ കാലഘട്ടത്തില്‍ കോടഞ്ചേരി സ്റ്റേഷനില്‍ ജോലി ചെയ്ത മുഴുവന്‍ പോലീസുകാരുടെയും വിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ചവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന പോസ്ട്ടുമോര്‍ട്ടം റിപ്പോര്‍ട്ട് മരണം സംഭവിച്ച ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കോടഞ്ചേരി എസ് ഐ രാമനുണ്ണിക്ക് കോഴിക്കോട് മെഡിക്കല്‍ കേളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി കൈമാറിയതിന്റെ രേഖകള്‍ ഇന്റലിജന്‍സ് കസ്റ്റഡിലെടുത്തു. കൊലപാതകത്തിലേക്കു നയിച്ച തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് എസ് ഐയില്‍ ആരെലാം സമ്മര്‍ദ്ദം ചെലുത്തി, പാരിതോഷികം നല്‍കിയോ, ജോളി കേസില്‍ ഇടപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇന്റലിജന്‍സ് അന്വേഷിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.