ജൈവ വൈവിധ്യ പാര്‍ക്ക് ശ്രദ്ധേയമാകുന്നു.
പരിസ്ഥിതി സംരക്ഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം സൃഷ്ട്ടിക്കുന്നതിനായി തൃശ്ശിലേരി ഗവ : ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച ജൈവ വൈവിധ്യ പാര്‍ക്ക് ശ്രദ്ധേയമാകുന്നു.
സ്‌ക്കൂളിലെ കുട്ടി വനം എന്നറിയപ്പെട്ടുന്ന 5 സെന്റ് സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.ഇപ്പോള്‍ അന്യം നിന്ന് പോയി കൊണ്ടിരിക്കുന്നതും വളരെയെറെ ഔഷധ ഗുണമുള്ളതുമായ ആടലോടകം, രാമച്ചം, തുമ്പ, തുളസി, കരിനൊച്ചി, നിലം പരണ്ട, മാതളം, നെല്ലി, പനികൂര്‍ക്ക, അരുത, എരിക്ക് എന്നിവയെല്ലാമാണ് പാര്‍ക്കില്‍ നട്ട് പിടിപ്പിച്ച് സംരക്ഷിച്ച് പരിപാലിച്ച് പോരുന്നത്.കൂടാതെ ആമ്പല്‍ക്കുളം.പക്ഷികള്‍ക്ക് വെള്ളം കുടിക്കാനുള്ള സജ്ജീകരണങ്ങള്‍, ശലഭ പാര്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നിവയും പാര്‍ക്കില്‍ ഉണ്ട്. പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് പാര്‍ക്ക് ഏറെ സഹായകരമാകുന്നതായി പ്രധാനധ്യാപകന്‍ പ്രദീപ് മാണിക്കോത്ത് പറഞ്ഞു.സ്‌ക്കുളിലെ പരിസ്ഥിതി ക്‌ളബ്ബിന്റ് നേതൃത്വത്തില്‍ അധ്യാപകരായ ടി എ പുഷ്പ, ഗ്രേസ്സി, മേരി ജോസ് എന്നിവരാണ് പാര്‍ക്കിന്റ് പരിപാലനവും സംരക്ഷണവും ഏകോപിപ്പിക്കുന്നത്