വീടിനായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികളില്‍ അപേക്ഷ നല്‍കിയിട്ടും തകര്‍ന്നടിഞ്ഞ കൂരയില്‍ കഴിയുന്ന പുല്‍പ്പള്ളി അത്തിക്കുന്നിയിലെ പൂക്കണ്ടിയില്‍ സിറാജുന്നീസക്ക് വീട് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. സിറാജു ന്നീസ ക്കൊപ്പം ഭര്‍ത്താവും വികലാംഗനായ മകനും ഈ കൂരയിലുണ്ട്.2015 മുതല്‍ ഇവര്‍ വിവിധ പദ്ധതികളില്‍ വീടിനായി അപേക്ഷ സമര്‍പ്പിക്കുന്നു. ലൈഫ് ഭവനപദ്ധതിയിലും അപേക്ഷ നല്‍കി. അംഗന്‍വാടിയില്‍ ആയയായി ജോലി നോക്കുന്ന ഇവര്‍ക്ക് മാസം 1000 രൂപ വേതനമായി ലഭിക്കുന്നുണ്ട്. ഈ തുക ഉപയോഗിച്ചാണ് കുടുംബം കഴിക്കുന്നത്. ഭര്‍ത്താവും മകനും ശാരീരിക അവശതകളാല്‍ വീട്ടില്‍ തന്നെയാണ് കഴിഞ്ഞ മാസങ്ങളിലെ ശക്തമായ മഴയില്‍ ഇവരുടെ വീടാതെ നനഞ്ഞൊലിച്ചിരുന്നു. സമീപത്തെ തോട്ടില്‍ നിന്ന് വെള്ളവും വീട്ടില്‍ കയറി ഇതേ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.പഞ്ചായത്ത് ജില്ലാ കലക്ടര്‍ തഹസിദാര്‍ വയനാട് എം.പി, എന്നിവര്‍ അടക്കം പരാതി നല്‍കി വീടിനായി കാത്തിരിക്കുകയാണ് സിറാജുന്നീസയും കുടുംബവും
Sign in
Sign in
Recover your password.
A password will be e-mailed to you.